വീണ്ടും വിജയം, ടോപ് 4 പ്രതീക്ഷ സജീവമാക്കി വിയ്യാറയൽ

- Advertisement -

ലാലിഗയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടം ഇത്തവണ ആവേശകരമായിരിക്കും. ഇന്ന് ലീഗിൽ വിയ്യാറയൽ വിജയിച്ചതോടെ അവരും ടോപ് 4ന് അടുത്ത് എത്തിയിരിക്കുകയാണ്. ഇന്ന് മയ്യോർക്കയെ തോൽപ്പിച്ചതോടെ വിയ്യാറയലിന് 43 പോയന്റായി. ആറാം സ്ഥാനത്താണ് വിയ്യാറയൽ ഇപ്പോൾ ഉള്ളത്. നാലാമതുള്ള റയൽ സോസിഡാഡിന് 47 പോയന്റാണ് ഉള്ളത്.

ഇന്ന് മയ്യോർക്കയെ എതിരില്ലാത്ത ഒരു ഗോളിനാണ് വിയ്യാറയൽ തോൽപ്പിച്ചത്. 16ആം മിനുട്ടിൽ ബക്കായാണ് വിയ്യാറയലിന്റെ വിജയ ഗോൾ നേടിയത്.. കഴിഞ്ഞ മത്സരത്തിൽ സെൽറ്റ വീഗോയ്ക്ക് എതിരെയും വിയ്യാറയൽ വിജയിച്ചിരുന്നു.

Advertisement