ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ, ഫിഞ്ച് നയിക്കും

പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിലെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ടീമിനെ ആരോണ്‍ ഫിഞ്ച് നയിക്കുമ്പോള്‍ രണ്ട് വൈസ് ക്യാപ്റ്റന്മാരെയാണ് ഓസ്ട്രേലിയ 14 അംഗ സ്ക്വാഡില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മിച്ചല്‍ മാര്‍ഷും അലെക്സ് കാറെയുമാണ് ഇവര്‍. ബെന്‍ മക്ഡര്‍മട്ട് ആണ് ടീമിലെ പുതുമുഖ താരം.

മൂന്ന് മത്സരങ്ങളുടെ പരമ്പര ഒക്ടോബര്‍ 24നു അബു ദാബിയില്‍ ആരംഭിക്കും. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ദുബായയില്‍ നടക്കും.

ഓസ്ട്രേലിയ ടി20: ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, അലെക്സ് കാറേ, ആഷ്ടണ്‍ അഗര്‍, നഥാന്‍ കോള്‍ട്ടര്‍-നീല്‍, ക്രിസ് ലിന്‍, നഥാന്‍ ലയണ്‍, ഗ്ലെന്‍ മാക്സ്വെല്‍, ബെന്‍ മക്ഡര്‍മട്ട്, ഡാര്‍സി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആന്‍ഡ്രൂ ടൈ, ആഡം സംപ

Previous article500 കടന്ന് ഇന്ത്യ, പന്തിനു ശക്തം നഷ്ടം, കോഹ്‍ലിയ്ക്ക് 24ാം ടെസ്റ്റ് ശതകം
Next articleനുവാനിഡു ഫെര്‍ണാണ്ടോയുടെ ശതകം, അഫ്ഗാനിസ്ഥാനെതിരെ സെമിയില്‍ 209 റണ്‍സ് നേടി ശ്രീലങ്ക