ഫിഞ്ചിനു 3000 ഏകദിന റണ്‍സ്

- Advertisement -

ഇന്നലെ ഇംഗ്ലണ്ടിനെതിരെ എംസിജിയില്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ അടിയറവ് പറഞ്ഞുവെങ്കിലും ആരോണ്‍ ഫിഞ്ച് തന്റെ 107 റണ്‍സ് നേടുന്നതിനിടെ ഓസ്ട്രേലിയയ്ക്കായി ഏകദിനങ്ങളില്‍ 3000 റണ്‍സ് തികയ്ക്കുന്ന താരമായി മാറി. 82 ഇന്നിംഗ്സുകളില്‍ നിന്നാണ് ഫിഞ്ച് ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ സ്റ്റീവന്‍ സ്മിത്താണ് ഏറ്റവും കുറവ് ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഓസ്ട്രേലിയന്‍ താരം. 79 ഇന്നിംഗ്സുകള്‍ മാത്രമാണ് തന്റെ 3000 ഏകദിന റണ്ണുകള്‍ തികയ്ക്കാന്‍ സ്മിത്തിനു വേണ്ടി വന്നത്.

ഫിഞ്ചിന്റെയും സഹതാരങ്ങളുടെയും മികവില്‍ 304 റണ്‍സ് ഓസ്ട്രേലിയ നേടിയെങ്കിലും ജേസണ്‍ റോയിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സില്‍ മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement