വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിലെ ഓവർ റേറ്റിന് ഇന്ത്യക്ക് പിഴ. പോർട്ട് ഓഫ് സ്പെയിനിൽ വെള്ളിയാഴ്ച നടന്ന ആദ്യ ഏകദിനത്തിൽ വേഗത കുറഞ്ഞ ഓവർ റേറ്റിന്റെ പേരിൽ ഇന്ത്യക്ക് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്. ഇന്ത്യൻ നായകൻ ശിഖർ ധവാൻ കുറ്റം സമ്മതിക്കുകയും വിചാരണ ഒഴിവാക്കുകയും ചെയ്തു എന്ന് ഐ സി സി പറഞ്ഞു.
സമയപരിധിക്ക് ശേഷം ഒരു ഓവർ വൈകിയതിനാണ് ഐസിസി എലൈറ്റ് പാനൽ ഓഫ് മാച്ച് റഫറിമാരുടെ റിച്ചി റിച്ചാർഡ്‌സണാണ് പിഴ വിധിച്ചത്. കളിക്കാർക്കും പ്ലെയർ സപ്പോർട്ട് പേഴ്സണലുകൾക്കുമുള്ള ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ച്, നിശ്ചിത സമയത്ത് പന്തെറിയുന്നതിൽ പരാജയപ്പെടുന്ന ഓരോ ഓവറിനും കളിക്കാർക്ക് അവരുടെ മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തും. പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ മൂന്ന് റൺസിന് വിജയിച്ചിരുന്നു.