വിന്‍ഡീസിന്റെ ലങ്കന്‍ പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു, ഫിഡല്‍ എഡ്വേര്‍ഡ്സ് ടി20 ടീമില്‍

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് സ്ക്വാഡ് പ്രഖ്യാപിച്ചു. 14 അംഗ ടി20 സംഘത്തില്‍ രണ്ട് പുതുമുഖ താരങ്ങളുണ്ട്. 2012ല്‍ അവസാനമായി ടി20 കളിച്ച ഫിഡല്‍ എഡ്വേര്‍ഡ്സിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെയാണ് അവസാനമായി ഫിഡല്‍ എഡ്വേര്‍ഡ്സ് കളിച്ചത്. മാര്‍ച്ച് 3, 5, 7 തീയ്യതികളിലാണ് ടി20 പരമ്പര ആരംഭിയ്ക്കുന്നത്.

വിന്‍ഡീസ് ടി20 സ്ക്വാഡ് : Kieron Pollard (c), Nicholas Pooran, Fabian Allen Dwayne Bravo, Fidel Edwards, Andre Fletcher, Chris Gayle, Jason Holder, Akeal Hosein, Evin Lewis, Obed McCoy, Rovman Powell, Lendl Simmons, Kevin Sinclair.

വിന്‍ഡീസിന് ബംഗ്ലാദേശില്‍ ഐതിഹാസിക വിജയം നേടുവാന്‍ സഹായിച്ച കൈല്‍ മയേഴ്സ് ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഏകദിന പരമ്പര മാര്‍ച്ച് 10ന് ആരംഭിയ്ക്കും.

വിന്‍ഡീസ് ഏകദിന സ്ക്വാഡ് : Kieron Pollard (c), Shai Hope, Fabian Allen, Darren Bravo, Jason Holder, Akeal Hosein, Alzarri Joseph, Evin Lewis, Kyle Mayers, Jason Mohammed, Nicholas Pooran, Romario Shepherd, Kevin Sinclair.

Advertisement