5 മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായി ഫകര്‍ സമന്‍

- Advertisement -

അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായി ഫകര്‍ സമന്‍. സിംബാബ്‍വേയ്ക്കെതിരെ അഞ്ച് മത്സരങ്ങളുടെ ഏകദിനത്തില്‍ ബാറ്റിംഗ് മികവ് തുടരുന്ന ഫകര്‍ സമന്‍ അഞ്ചാം ഏകദിനത്തില്‍ അര്‍ദ്ധ ശതകം നേടുന്നതിനിടെ സിംബാബ്‍വേയുടെ നിലവിലെ നായകന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ കെനിയയ്ക്കെതിരെ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്.

467 റണ്‍സ് ആയിരുന്നു കെനിയയ്ക്കെതിരെ ഹാമിള്‍ട്ടണ്‍ മസകഡ്സ നേടിയത്. 2009/10 സീസണില്‍ സിംബാബ്‍വേയില്‍ വെച്ചാണ് ഈ റെക്കോര്‍ഡ് മസകഡ്സ നേടിയത്.

85 റണ്‍സ് നേടി 25ാം ഓവറില്‍ പുറത്താകുമ്പോള്‍ താരം പരമ്പരയില്‍ നിന്ന് ഫകര്‍ സമന്‍ നേടിയത് 515 റണ്‍സാണ്. 2 അര്‍ദ്ധ ശതകങ്ങളും 2 ശതകങ്ങളും അടങ്ങിയതാണ് ഈ 515 റണ്‍സ്. 65 ബൗണ്ടറിയും 6 സിക്സും താരം ഈ 5 ഇന്നിംഗ്സുകളിലായി നേടി. 111.47 റണ്‍സ് സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ശരാശരി 257.50 റണ്‍സും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement