ത്രിരാഷ്ട്ര ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ യുഎഇയ്ക്കെതിരെ മികച്ച വിജയവുമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 171/5 എന്ന സ്കോര്‍ നേടിയപ്പോള്‍ യുഎഇയ്ക്ക് 140 റൺസ് മാത്രമേ 7 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു. 31 റൺസിന്റെ വിജയം ആണ് പാക്കിസ്ഥാന്‍ നേടിയത്. അഫ്ഗാനിസ്ഥാന്‍ ആണ് പരമ്പരയിലെ മൂന്നാമത്തെ ടീം.
പുറത്താകാതെ 44 പന്തിൽ 77 റൺസ് നേടിയ ഫകര്‍ സമന്‍ ആണ് പാക്കിസ്ഥാന്‍ നിരയിൽ തിളങ്ങിയത്. 27 പന്തിൽ 37 റൺസുമായി മൊഹമ്മദ് നവാസും മികവ് പുലര്‍ത്തി. ഒരു ഘട്ടത്തിൽ 80/5 എന്ന നിലയിലക്ക് വീണ പാക്കിസ്ഥാനെ ഈ കൂട്ടുകെട്ടാണ് 91 റൺസ് ആറാം വിക്കറ്റിൽ നേടി മുന്നോട്ട് നയിച്ചത്.
യുഎഇയ്ക്കായി 68 റൺസ് നേടിയ അലിഷാന്‍ ഷറഫു ആണ് ടോപ് സ്കോറര്‍. പാക് ബൗളിംഗിൽ അബ്രാര്‍ അഹമ്മദ് നാല് വിക്കറ്റുമായി മികച്ച് നിന്നു.