ഫഖർ സമാന് പകരം മുഹമ്മദ് ഹാരിസ് പാകിസ്താൻ ടീമിൽ

Newsroom

Picsart 22 11 03 11 26 35 857
Download the Fanport app now!
Appstore Badge
Google Play Badge 1

കാൽമുട്ടിനേറ്റ പരിക്ക് വഷളായതിനെത്തുടർന്ന് ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായ ഫഖർ സമന് പകരക്കാരനെ പാകിസ്താൻ നിശ്ചയിച്ചു. വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് ഹാരിസിനെ ആണ് പാകിസ്ഥാൻ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി. പാകിസ്താനൊപ്പം ഓസ്ട്രേലിയയിലേക്ക് പോയ റിസർവുകളിൽ ഒരാളായിരുന്നു ഹാരിസ്.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ സമാൻ പൂർണ്ണ സുഖം പ്രാപിക്കാതെ ലോകകപ്പിന് എത്തിയത് ആണ് പ്രശ്നമായത്‌. ഈ ലോകകപ്പിൽ ആകെ ഒരു മത്സരമെ പാകിസ്താനായി സമാൻ കളിച്ചിരുന്നുള്ളൂ. നെതർലൻഡ്സിനെതിരെയായിരുന്നു അദ്ദേഹം കളിച്ചത്. 16 പന്തിൽ നിന്ന് 20 റൺസ് ആണ് താരം നേടിയത്.