ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ നാടകീയ വിജയം ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ റൺ ചേസുകളിലൊന്നിനെ ഓർമ്മിപ്പിച്ചു എന്ന് ഫാഫ് ഡുപ്ലസിസ്. 2006 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ചരിത്രപരമായ 438 റൺസ് ചേസ് ഓർമ്മിപ്പിച്ചതായി ഫാഫ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് അവസാനം രണ്ട് റൺസ് ആവശ്യമുള്ളപ്പോൾ 11-ാം നമ്പർ ബാറ്റ്‌സ്മാൻ മഖായ എന്റിനി ഒരു സിംഗിൾ എടുത്തു, മാർക്ക് ബൗച്ചറെ സ്ട്രൈക്കിലേക്ക് കൊണ്ടുവന്നു, തുടർന്ന് അദ്ദേഹം ഒരു ബൗണ്ടറി നേടി വിജയം ഉറപ്പിച്ചു. സമാനമായ ഒരു നിമിഷം ഡൽഹി ഇന്നിംഗ്സിലും നടന്നു. ഡൽഹിയുടെ 11-ാം നമ്പർ മോഹിത് ശർമ്മ ഒരു സിംഗിൾ എടുത്തു, അശുതോഷ് ശർമ്മക്ക് സ്ട്രൈക്ക് കൊടുക്കുകയും അദ്ദേഹം 1 സിക്സ് നേടി വിജയിപ്പിക്കുകയും ചെയ്തു.
“അവസാന ഓവറിൽ മഖായ എന്റിനിക്ക് ഒരു സിംഗിൾ നേടേണ്ടി വന്ന 438 മത്സരത്തെക്കുറിച്ചുള്ള ഓർമ്മ നൽകി. മോഹിത് ശർമ്മയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിംഗിൾ അതായിരിക്കാം,” ആവേശകരമായ മത്സരത്തിന് ശേഷം ഡു പ്ലെസിസ് പറഞ്ഞു.
“അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ, വിജയിക്കുക അസാധ്യമാണെന്ന് ഞാൻ കരുതി,” ഡു പ്ലെസിസ് പറഞ്ഞു. “എന്നാൽ നിങ്ങൾക്ക് ഒരു അധിക ബാറ്റർ ഉള്ളപ്പോൾ എന്തും സംഭവിക്കാം.” അദ്ദേഹം പറഞ്ഞു.