ദക്ഷിണാഫ്രിക്കയിൽ ഒരു വിജയം സ്വന്തമാക്കാനായാലും വലിയ നേട്ടം – ഷാക്കിബ് അൽ ഹസൻ

മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങിയ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഒരു മത്സരത്തിലെങ്കിലും വിജയിച്ചാൽ തന്നെ അത് വലിയ നേട്ടമാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഓള്‍റൗണ്ടർ ഷാക്കിബ് അൽ ഹസൻ.

ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് പിന്മാറുവാൻ ഷാക്കിബിന് ബോർ‍ഡ് അവസരം നൽകിയ ശേഷം ബോർ‍‍‍‍‍‍‍‍ഡ് പ്രസിഡന്റുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഷാക്കിബ് ബംഗ്ലാദേശ് ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യുവാൻ തയ്യാറാകുകയായിരുന്നു.

ഹോം സീരീസുകളിൽ മികച്ച രീതിയിൽ പന്തെറിയുന്ന ബൗളിംഗ് വിഭാഗം നന്നായി ദക്ഷിണാഫ്രിക്കയിൽ കളിച്ചാൽ ടീമിന് വിജയിക്കാനാകുമെന്ന് ഷാക്കിബ് ദക്ഷിണാഫ്രിക്കയിലേക്ക് യാത്രയാകുന്നതിന് മുമ്പ് പറ‍ഞ്ഞു.

ഏകദിനത്തിൽ ഫാസ്റ്റ് ബൗളര്‍മാര്‍ പുതിയ പന്തിൽ വിക്കറ്റ് നേടിയില്ലെങ്കിൽ കാര്യങ്ങള്‍ കുഴപ്പത്തിലാകുമെന്ന് ഷാക്കിബ് സൂചിപ്പിച്ചു.