യൂറോപ്പിലും T20 മാനിയ പടരുന്നു. യൂറോപ്പില്‍ വര്‍ദ്ധിച്ചു വരുന്ന ആവേശം മുന്നില്‍ കണ്ട് യൂറോ T20 സ്ലാം ടൂര്‍ണമെന്റ് വരുന്നു. യൂറോപ്പിലെ T20 ടൂര്‍ണമെന്റിന്റെ ആദ്യ എഡിഷന് ഈ വര്‍ഷം ഓഗസ്റ്റ് 30 ന് തുടക്കം കുറിക്കും. ടൂർണമെന്റിന് മുന്നോടിയായുള്ള താരങ്ങളുടെ ഡ്രാഫ്റ്റ് ഈ മാസം 19 നു ലണ്ടനിൽ വെച്ച് നടക്കും. ആറ് ടീമുകളാവും ഈ ടൂര്‍ണമെന്റില്‍ കിരീടത്തിനായി മാറ്റുരയ്ക്കുക. ഡബ്ലിന്‍,ആംസ്റ്റര്‍ഡാം, എഡിന്‍ബര്‍ഗ് എന്നിവടങ്ങളിലായിരിക്കും വേദികള്‍.
ഷാഹിദ് അഫ്രീദി,ഇമ്രാന്‍ താഹിര്‍, ജെപി ഡുമിനി, ബാബര്‍ ആസം, ലൂക്ക് റോഞ്ചി, ക്രിസ് ലിന്‍ എന്നിവരാണ് മറ്റ് മാര്‍ക്കീ താരങ്ങള്‍. ഓരോ ടീമുകളും മറ്റു ടീമുകളെ രണ്ട് തവണ ഓരോ രാജ്യത്തിലും നടത്തുന്ന ഘട്ടത്തില്‍ നേരിടും. ഇതിനു ശേഷം ആദ്യ നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് കടക്കും എന്നതാണ് ടൂര്‍ണ്ണമെന്റിന്റെ ഫോര്‍മാറ്റ്.
ഹോളണ്ടില്‍ നിന്ന് ആംസ്റ്റര്‍ഡാം കിംഗ്സ്, റോട്ടര്‍ഡാം റൈനോസ് എന്നിവരും സ്കോട്‍ലാന്‍ഡില്‍ നിന്ന് ഗ്ലാസ്ഗോ ജയന്റ്സ്, എഡിന്‍ബര്‍ഗ് റോക്ക്സ് എന്നിവരും അയര്‍ലണ്ടില്‍ നിന്ന് ബെല്‍ഫാസ്റ്റ് ടൈറ്റന്‍സും ഡബ്ലിന്‍ ചീഫ്സുമാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.