ഇംഗ്ലീഷ് കൗണ്ടി ചാംപ്യൻഷിപ് കിരീടം എട്ടാം തവണയും സ്വന്തമാക്കി എസ്സെക്‌സ്. ഇന്ന് നടന്ന മത്സരത്തിൽ സോമർസെറ്റിനോട് സമനില പിടിച്ചതോടെയാണ് എസ്സെക്‌സ് കിരീടം നേടിയത്. സോമർസെറ്റിന് കിരീടം നേടാൻ എസ്സെക്സിനെതിരെ വിജയം അനിവാര്യമായിരുന്നെങ്കിലും നാല് ദിവസവും പെയ്ത മഴ മത്സരം സമനിലയിൽ എത്തിക്കുകയായിരുന്നു.
അവസാന ദിവസം ജയിക്കാൻ 20 വിക്കറ്റ് വീഴ്ത്തേണ്ടിയിരുന്ന സോമർസെറ്റിന് എസ്സെക്‌സിനെ ആദ്യ ഇന്നിങ്സിൽ 145 റൺസിന് ഓൾ ഔട്ട് ആക്കാൻ കഴിഞ്ഞെങ്കിലും രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ വേണ്ട 63 റൺസ് എടുക്കാൻ എസ്സെക്‌സിനായില്ല. മത്സരം സമനിലയിൽ അവസാനിപ്പിക്കുമ്പോൾ എസ്സെക്‌സ് 1 വിക്കറ്റ് നഷ്ടത്തിൽ 45 റൺസാണ് എടുത്തത്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഒരു ബോൾ പോലും കളിക്കാതെയാണ് നേരിയ ജയാ സാധ്യത തേടി സോമർസെറ്റ് എസ്സെക്സിനെ ബാറ്റിങ്ങിന് അയച്ചത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എസ്സെക്സിന്റെ രണ്ടാമത്തെ കിരീടമായിരുന്നു. സോമർസെറ്റ് ആവട്ടെ കഴിഞ്ഞ നാല് സീസണിൽ മൂന്നിലും രണ്ടാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. ഈ സീസണിൽ വെറും ഒരു മത്സരം മാത്രമാണ് കൗണ്ടിയിൽ എസ്സെക്‌സ് തോറ്റത്.