ആഡം സംപയുമായി വീണ്ടും കരാറിലെത്തി എസ്സെക്സ്

2019 ടി20 ബ്ലാസ്റ്റിനു വേണ്ടി ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സംപയെ സ്വന്തമാക്കി എസ്സെക്സ്. കഴിഞ്ഞ സീസണില്‍ കൗണ്ടിയ്ക്കായി 12 വിക്കറ്റുകളാണ് 10 മത്സരങ്ങളില്‍ നിന്ന് സംപ സ്വന്തമാക്കി. കൗണ്ടിയുടെ ഏറ്റവും ഉയര്ന്ന വിക്കറ്റ് നേട്ടക്കാരനും സംപയായിരുന്നു. സംപയുടെ തിരിച്ചു വരവിനെ മുഖ്യ കോച്ച് ആന്തണി മക്ഗ്രാത്ത് സ്വാഗതം ചെയ്തു.

കൗണ്ടിയ്ക്കായി കളിയ്ക്കുന്നതിലും അവരെ നോക്ക് ഔട്ട് ഘട്ടത്തിലേക്ക് എത്തിയ്ക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് സംപ പറഞ്ഞു. കഴിഞ്ഞ സീസണില്‍ സൗത്ത് ഗ്രൂപ്പില്‍ നിന്ന് എസ്സെക്സ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നില്ല.