സാഞ്ചോയും റിയൂസുമടിച്ചു, ഗ്ലാഡ്ബാക്കിനെ വീഴ്ത്തി ബൊറുസിയ ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ബൊറുസിയ ഡോർട്ട്മുണ്ടിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനെ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ഡോർട്ട്മുണ്ടിന് വേണ്ടി ക്യാപ്റ്റൻ റിയൂസും യുവതാരം ജേഡൻ സാഞ്ചോയും ഗോളടിച്ചു. ഗ്ലാഡ്ബാക്കിന്റെ ആശ്വാസ ഗോൾ നേടിയത് ക്രിസ്റ്റോഫ് ക്രാമറാണ്.

ബുണ്ടസ് ലീഗയിലെ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ വിജയം ഡോർട്ട്മുണ്ട് നേടിയതോടെ അവരുടെ ലീഡ് ഒൻപതായി ഉയർന്നു. 200ആം മത്സരത്തിനിറങ്ങിയ മരിയോ ഗോട്സെയാണ് ഡോർട്ട്മുണ്ടിന്റെ ഇരു ഗോളുകൾക്കും വഴിയൊരുക്കിയത്. 2013 നും ശേഷം ആദ്യമായാണ് ഗോട്സെ ടീമിനായി ഈ സേവനം നടത്തുന്നത്. ഇന്നതെ ഗോളോടു കൂടി ലീഗയിലെ തന്റെ ഗോളുകളുടെ എണ്ണം 11 ആയി ഉയർത്തി ഡോർട്ട്മുണ്ട് ക്യാപ്റ്റൻ റിയൂസ്.