പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തിന് കാരണം ഓയിന്‍ മോര്‍ഗന്‍

Sports Correspondent

ഇംഗ്ലണ്ടിലെ വൈറ്റ് ബോള്‍ റെവല്യൂഷന് പിന്നിലുള്ള പ്രധാന ആള്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണെന്ന് പറഞ്ഞ് ജോസ് ബട്‍ലര്‍. ഇംഗ്ലണ്ട് താരങ്ങളോട് റിസ്ക് എടുക്കുവാന്‍ ആവശ്യപ്പെട്ടത് ഓയിന്‍ മോര്‍ഗനാണെന്നും അതിന്റെ ഫലം ടീമിന്റെ പ്രകടനങ്ങളിലും ലോകകപ്പ് ജയിക്കാനിടയാക്കിയതിലും വലിയ പങ്കുണ്ടെന്ന് ജോസ് ബട്‍ലര്‍ വ്യക്തമാക്കി.

2015 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ടീമിന്റെ ക്യാപ്റ്റനായി എത്തിയ മോര്‍ഗന്‍ അന്നത്തെ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന് പകരമാണ് ടീമിന്റെ തലപ്പത്തെത്തിയത്. താരം അന്ന് വൈസ് ക്യാപ്റ്റനായിരുന്നു. 2019 ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ട് ഇപ്പോള്‍ ടി20 റാങ്കിംഗില്‍ ഒന്നാമതുമാണ്.