എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സിക്സുകളെന്ന റെക്കോര്‍ഡ് മറികടന്ന് ഓയിന്‍ മോര്ഗന്. ധോണി നേടിയ 211 സിക്സുകളുടെ നേട്ടത്തെയാണ് ഇന്ന് അയര്‍ലണ്ടിനെതിരെയുള്ള മത്സരത്തിനിടെ മോര്ഗന് മറികടന്നത്. ജോഷ്വ ലിറ്റിലിനെ സിക്സര്‍ പറത്തിയാണ് മോര്‍ഗന്റെ ഈ നേട്ടം.
മോര്‍ഗനും ധോണിയ്ക്കും പിന്നിലായി റിക്കി പോണ്ടിംഗ്(171), ബ്രണ്ടന്‍ മക്കല്ലം(170), എബി ഡി വില്ലിയേഴ്സ്(135) എന്നിവരാണ് മറ്റു നേട്ടക്കാര്‍. എംഎസ് ധോണി 332 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം നേടിയതെങ്കില്‍ ഓയിന്‍ മോര്ഗന് 163 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.