പ്രകടനങ്ങൾ തുണച്ചു, യുവ ഡിഫൻഡർക്ക് യുണൈറ്റഡിൽ പുത്തൻ കരാർ

na

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ബ്രാൻഡോൺ വില്ലിയംസിന് പുത്തൻ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2024 ജൂണ് വരെ താരം യുണൈറ്റഡിൽ തന്നെ തുടരും. 19 വയസുകാരനായ താരം ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആണ്‌ കളിക്കുന്നത്. ലുക്ക് ഷോക്ക് പരിക്കേറ്റത്തോടെ യുണൈറ്റഡ് പ്രതിരോധത്തിലേക്ക് എത്തിയ താരം നടത്തിയ മികച്ച പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലേക്ക് തന്റെ 7 ആം വയസിൽ എത്തിയ താരം 2019 ലാണ് സീനിയർ ടീമിൽ അരങ്ങേറിയത്. ഇതുവരെ ടീമിനായി 33 മത്സരങ്ങൾ കളിച്ചു. ഇംഗ്ലണ്ട് അണ്ടർ 20 ദേശീയ ടീമിലും അംഗമാണ് താരം.