റൊണാൾഡോയെയും ഇമ്മൊബിലെയെയും പിന്നിലാക്കി ഡിബാല ഇറ്റലിയിലെ ഏറ്റവും മികച്ച താരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച താരമായി യുവന്റസ് താരം ഡിബാലയെ തിരഞ്ഞെടുത്തു. ഏറ്റവും മികച്ച താരത്തിന് നൽകുന്ന മോസ്റ്റ് വാല്യുബൾ പ്ലയറിനുള്ള എം വി പുരസ്കാരമാണ് ഡിബാല സ്വന്തമാക്കിയത്. ഈ ലീഗിൽ യുവന്റസിനു വേണ്ടി നടത്തിയ ഗംഭീര പ്രകടനമാണ് ഡിബാലയെ ഈ സീസണിലെ മികച്ച താരമാക്കി മാറ്റിയത്. കഴിഞ്ഞ സീസണിൽ യുവന്റസിൽ അവസരം കിട്ടാതിരുന്ന ഡിബാല ഈ സീസൺ തുടക്കത്തിൽ ക്ലബ് വിടും എന്ന് കരുതിയതാണ്. ആ സ്ഥിതിയിൽ നിന്നാണ് ഡിബാല ഇപ്പോൾ ലീഗിലെ മികച്ച താരമായി മാറിയിരിക്കുന്നത്.

ലീഗിലെ മികച്ച സ്ട്രൈക്കർ ആയി ലാസിയോയുടെ സ്ട്രൈക്കർ ഇമ്മൊബിലെയെ തിരഞ്ഞെടുത്തു. ലീഗിൽ ഗോൾ സ്കോറിംഗ് റെക്കോർഡിനൊപ്പം തന്നെ ഇമ്മൊബിലെ ഈ സീസണിൽ എത്തിയിരുന്നു. യുവന്റ്സ് ഗോൾക്കീപ്പർ ചെസ്നിയെ ലീഗിലെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്തു. ഇന്റർ മിലാന്റെ സെന്റർ ബാക്ക് സ്റ്റീഫൻ ഡി ഫ്രെജി മികച്ച ഡിഫൻഡറായും, അറ്റലാന്റയുടെ മധ്യനിര താരം പപു ഗോമസ് ലീഗിലെ മികച്ച മധ്യനിര താരമായി. പാർമയുടെ യുവതാരം കുലുസെവ്സ്കി ലീഗിലെ മികച്ച യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടു