ആൻഡേഴ്സന്റെ അവസാന ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് ഇലവൻ പ്രഖ്യാപിച്ചു

Newsroom

ലണ്ടനിലെ ലോർഡ്സിൽ ജെയിംസ് ആൻഡേഴ്സൻ്റെ വിടവാങ്ങൽ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളർ ഗസ് അറ്റ്കിൻസൺ, 23 കാരനായ വിക്കറ്റ് കീപ്പർ-ബാറ്റർ ജാമി സ്മിത്ത് എന്നിവർ ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും.

Picsart 24 07 09 10 38 35 218

സറേയിൽ ജനിച്ച ജാമി 59 മത്സരങ്ങളിൽ നിന്ന് 41.87 ശരാശരിയിൽ 10 സെഞ്ചുറികളും 14 അർധസെഞ്ചുറികളും ഉൾപ്പെടെ 3,434 റൺസ് നേടിയിട്ടുണ്ട്.
 
അറ്റ്കിൻസൺ 19 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. 27.38 ശരാശരിയിൽ 59 വിക്കറ്റുകളാണ് ഈ 26കാരൻ്റെ സമ്പാദ്യം.

England’s Playing XI for first Test against West Indies
Zak Crawley, Ben Duckett, Ollie Pope, Joe Root, Harry Brook, Ben Stokes (c), Jamie Smith, Chris Woakes, Gus Atkinson, Shoaib Bashir, James Anderson