ലീഡ് 36 റൺസ് മാത്രം, ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടം

Sports Correspondent

Southafrica
Download the Fanport app now!
Appstore Badge
Google Play Badge 1

ഓവലിലെ മൂന്നാം ടെസ്റ്റിലെ മൂന്നാം ദിവസത്തെ കളി വെളിച്ചക്കുറവ് കാരണം തടസ്സപ്പെട്ടപ്പോള്‍ ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 154/7 എന്ന നിലയിൽ. 67 റൺസ് നേടിയ ഒല്ലി പോപിന്റെ മികവിലാണ് ഇംഗ്ലണ്ട് 36 റൺസിന്റെ നേരിയ ലീഡ് കൈക്കലാക്കിയിട്ടുള്ളത്.

11 റൺസുമായി ബെന്‍ ഫോക്സും 3 റൺസ് നേടി ഒല്ലി റോബിന്‍സണും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സന്‍ നാലും കാഗിസോ റബാഡ രണ്ടും വിക്കറ്റാണ് നേടിയിട്ടുള്ളത്.