ഇംഗ്ലണ്ട് പതറുന്നു, നാലു വിക്കറ്റ് നഷ്ടമായി

Newsroom

ആഷസ് ടെസ്റ്റ് നാലാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് പതറുന്നു. ഇന്ന് സ്റ്റമ്പ്സിന്റെ സമയത്ത് അവർ 114-4 എന്ന രീതിയിലാണ്. ഇപ്പോഴും അവർ 257 റൺസ് പിറകിലാണ്. ഓസ്ട്രേലിയ 279 റൺസിന് രണ്ടാം ഇന്നിംഗ്സിൽ പുറത്തായിരുന്നു.ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ തുടർച്ചയായി വിക്കറ്റുകൾ വീഴുന്നതാണ് കണ്ടത്. ഒരു ഘട്ടത്തിൽ അവർ 45-4 എന്ന നിലയിൽ ആയിരുന്നു.

ഇംഗ്ലണ്ട് 23 07 02 00 05 03 203

50 റൺസുമായി ഡക്കറ്റും 29 റൺസുമായി ക്യാപ്റ്റൻ സ്റ്റോക്സും ആണ് ഇംഗ്ലണ്ടിനായി ക്രീസിൽ ഉള്ളത്‌. സാക് ക്രോലി (3), ഒലി പോപ് (3), റൂട്ട് (14), ഹാരി ബ്രൂക് (4) എന്നിവരുടെ വിക്കറ്റ് ആണ് നഷ്ടമായത്. സ്റ്റാർകും കമ്മിൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാളെ അവസാന ദിവസം രണ്ട് ടീമുകളും വിജയം നേടാനായി പോരാടും എന്നാണ് പ്രതീക്ഷ.