വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള 30 അംഗ ഇംഗ്ലണ്ട് സംഘത്തെ പ്രഖ്യാപിച്ചു. മോയിന്‍ അലി തിരികെഎത്തുന്നു എന്നതാണ് ഏറ്റവും പ്രധാനമേറിയ കാര്യം. കോവിഡ് പശ്ചാത്തലത്തില്‍ 30 അംഗത്തിന്റെ പരിശീലന സംഘത്തെയാണ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം മോയിന്‍ അലിയെ ടെസ്റ്റില്‍ പരിഗണിക്കപ്പെടുകയാണ്. അവസാന ഇലവനിലേക്ക് താരം എത്തുമോ എന്ന് ഇപ്പോളും ഉറപ്പില്ല. 2019-20 സീസണില്‍ ടെസ്റ്റിലെ കേന്ദ്ര കരാര്‍ താരത്തിന് നഷ്ടമായിരുന്നു.
കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇംഗ്ലണ്ട് ഓപ്പണര്‍ റോറി ബേണ്‍സും തിരികെ സ്ക്വാഡിലേക്ക് എത്തുന്നുണ്ട്. ഏതാനും പുതുമുഖ താരങ്ങളും സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്. ജെയിംസ് ബ്രേസെ, ഡാന്‍ ലോറന്‍സ്, ഒല്ലി റോബിന്‍സണ്‍, അമീര്‍ വാര്‍ഡി, ജെയ്മി ഓവര്‍ട്ടണ്‍ എന്നിവരാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയിട്ടില്ലാത്ത താരങ്ങള്‍. സാകിബ് മഹമ്മൂദ്, മാറ്റ് പാര്‍കിന്‍സണ്‍, ലൂയിസ് ഗ്രിഗറി എന്നിവര്‍ മുമ്പ് ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
ഇംഗ്ലണ്ട് 30 അംഗ പരിശീലക സംഘം: Moeen Ali, James Anderson, Jofra Archer, Jonathan Bairstow, Dominic Bess, James Bracey, Stuart Broad, Rory Burns, Jos Buttler, Zak Crawley, Sam Curran, Joe Denly, Ben Foakes, Lewis Gregory, Keaton Jennings, Dan Lawrence, Jack Leach, Saqib Mahmood, Craig Overton, Jamie Overton, Matthew Parkinson, Ollie Pope, Ollie Robinson, Joe Root, Dom Sibley, Ben Stokes, Olly Stone, Amar Virdi, Chris Woakes, Mark Wood.