ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ, രണ്ട് വിക്കറ്റ് നഷ്ടം

Sports Correspondent

ന്യൂസിലാണ്ടിനെ 378 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം പാളി. ചായയ്ക്ക് പിരിയുമ്പോൾ ടീമിന്റെ രണ്ട് വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. 25 റൺസാണ് ഇംഗ്ലണ്ട് 10 ഓവറിൽ നേടിയിട്ടുള്ളത്. 15 റൺസുമായി റോറി ബേൺസും 7 റൺസുമായി ജോ റൂട്ടുമാണ് ക്രീസിലുള്ളത്. ഡൊമിനിക്ക് സിബ്ലേ, സാക്ക് ക്രോളി എന്നിവരെയാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.

ടിം സൗത്തി, കൈൽ ജാമിസൺ എന്നിവര്‍ക്കാണ് വിക്കറ്റ്.