ക്രിസ്റ്റ്യൻ ബെന്റകെയ്ക്ക് ക്രിസ്റ്റൽ പാലസിൽ പുതിയ കരാർ

Img 20210603 153341
Credit: Twitter
- Advertisement -

ബെൽജിയൻ സ്ട്രൈക്കർ ക്രിസ്റ്റ്യൻ ബെന്റകെയ്ക്ക് ക്രിസ്റ്റ്യൽ പാലസിൽ പുതിയ കരാർ‌. രണ്ടു വർഷത്തെ കരാർ ആണ് താരം പാലസിൽ ഒപ്പുവെച്ചത്. അവസാന അഞ്ചു വർഷമായി ക്രിസ്റ്റൽ പാലസിനൊപ്പം ബെന്റകെ ഉണ്ട. കഴിഞ്ഞ സീസണിൽ പാലസിനായി ഗംഭീര പ്രകടനം നടത്താൻ ബെന്റകയ്ക്ക് ആയിരുന്നു. പാലസിനായി ലീഗിൽ 30 മത്സരങ്ങൾ കളിച്ച ബെന്റകെ 10 ഗോളുകൾ ലീഗിൽ നേടിയിരുന്നു. ക്രിസ്റ്റൽ പാലസിനായി നടത്തിയ പ്രകടനങ്ങൾ ബെന്റകയെ തിരികെ ബെൽജിയം ദേശീയ ടീമിലേക്ക് എത്തിക്കുകയും ചെയ്തു.

ഈ കരാർ ഒപ്പുവെച്ചതിൽ സന്തോഷം ഉണ്ട് എന്നും ക്ലബിൽ അവസാന അഞ്ചു വർഷം മികച്ചതായിരുന്നു എന്നും ബെന്റകെ പറഞ്ഞു. ഇതിനെക്കാൾ വർഷങ്ങളായിരിക്കും മുന്നിൽ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. ക്ലബിന് ഇപ്പോൾ നല്ല സ്ക്വാഡാണ് ഉള്ളത് എന്നും അടുത്ത സീസണിൽ ആരാധകർക്ക് മുന്നിൽ കളിക്കാനാണ് താൻ കാത്തിരിക്കുന്നത് എന്നും ബെന്റകെ പറഞ്ഞു.

Advertisement