കൊൽക്കത്ത ഡർബി ജയിച്ച് ഈസ്റ്റ് ബംഗാൾ ഐ എഫ് എ ഷീൽഡ് കിരീടം ഉയർത്തി

- Advertisement -

ആവേശകരമായ ഐ എഫ് എ ഷീൽഡ് ഫൈനലിൽ മോഹൻ ബഗാനെ മറികടന്ന് ഈസ്റ്റ് ബംഗാൾ കിരീടം സ്വന്തമാക്കി. ഇന്ന് നടന്ന കൊൽക്കത്തൻ ഡർബിയിൽ പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ. ഈസ്റ്റ് ബംഗാളിന് വേണ്ടി ദീപ് സാഹയും മോഹൻ ബഗാന് വേണ്ടി സൗരവ് ദാസുമായിരുന്നു ഗോൾ കണ്ടെത്തിയത്.

പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് ഈസ്റ്റ് ബംഗാൾ വിജയിച്ചത്. ഈസ്റ്റ് ബംഗാളിന്റെ 29ആൻ ഐ എൿ എ ഷീൽഡ് കിരീടമാണിത്. ഏറ്റവും കൂടുതൽ തവണ ഐ എഫ് എ ഷീൽഡ് നേടിയതും ഈസ്റ്റ്‌ ബംഗാൾ ആണ്. സെമിയിൽ ടാറ്റ അക്കാദമിയെ ആയിരുന്നു ഈസ്റ്റ് ബംഗാൾ പരാജയപ്ലെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement