ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പരമ്പര കാണികൾക്ക് മുൻപിൽ നടത്താൻ ശ്രമം

Staff Reporter

അടുത്ത വർഷം തുടക്കത്തിൽ ഇന്ത്യയിൽ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ടീമിനെതിരായ ഇന്ത്യയുടെ മത്സരങ്ങൾ കാണികൾക്ക് മുൻപിൽ നടത്താൻ ശ്രമം. ഇന്ത്യയുടെ ബോക്സിങ് ഡേ ടെസ്റ്റിൽ കാണികളെ ഉൾപെടുത്തിയതുപോലെ കാണികളെ ഉൾപ്പെടുത്തി മത്സരം നടത്താനാണ് ശ്രമം നടക്കുന്നത്.

ഇത് പ്രകാരം 50% കാണികളെ മത്സരങ്ങൾക്ക് അനുവദിക്കാനാണ് നീക്കം നടക്കുന്നത്. എന്നാൽ ഇന്ത്യയുടെ ഈ ശ്രമത്തിന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായി ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമാവും ഈ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. കൂടാതെ മത്സരം നടക്കുന്ന തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകളുടെ അനുമതിയും ഇതിന് വേണം.

ജനുവരി 26ന് ഇന്ത്യയിൽ എത്തുന്ന ഇംഗ്ലണ്ട് ഇന്ത്യൻ പര്യടനത്തിൽ 2 ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും കളിക്കും. ചെന്നൈയിൽ വെച്ച് രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ഇംഗ്ലണ്ട് 5 ടി20 മത്സരങ്ങളും അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ വെച്ചാണ് കളിക്കുക. ഏകദിന മത്സരങ്ങൾ നടക്കുന്നത് പൂനെ വെച്ചാണ്.