ലോർഡ്‌സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം രാവിലെ ഇന്ത്യ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. 96 റൺസ് വഴങ്ങി ഇംഗ്ലണ്ടിന്റെ നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തിയാണ് ഇന്ത്യ മുന്നേറ്റം നടത്തിയത്. ഇരു ടീമുകളും 387 റൺസിന് ആദ്യ ഇന്നിംഗ്സ് പൂർത്തിയാക്കിയ ശേഷം, ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന് നല്ല തുടക്കം ലഭിച്ചെങ്കിലും ഇന്ത്യൻ ബൗളിംഗിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല.

സാക് ക്രോളി 22 റൺസ് നേടി മികച്ച രീതിയിൽ ബാറ്റ് ചെയ്തു. പക്ഷെ. ഹാരി ബ്രൂക്ക് 19 പന്തിൽ 23 റൺസ് നേടി ഒരു മിന്നൽ പ്രത്യാക്രമണം നടത്തി. നാല് ബൗണ്ടറികളും ഒരു സിക്സും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. എന്നാൽ, മുഹമ്മദ് സിറാജിന്റെ മികച്ച സ്പെല്ലിൽ ഡക്കറ്റും പോപ്പും പുറത്തായി. നിതീഷ് റെഡ്ഡി ക്രോളിയെയും ആകാശ് ദീപ് ബ്രൂക്കിനെയും മടക്കി അയച്ചു.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലായിരുന്നു. ജോ റൂട്ട് 17 റൺസുമായും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 2 റൺസുമായും പുറത്താകാതെ ക്രീസിലുണ്ട്.