ഇന്ത്യൻ പിച്ചുകളെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇന്ത്യൻ പിച്ചുകളെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ രംഗത്ത്. ഇന്ത്യയിലെ പിച്ചുകൾ വിരസമായതാണെന്നും ആണെന്നും ബാറ്റ്സ്മാൻമാരെ കൂടുതൽ പിന്തുണക്കുന്നതാണെന്നും വോൺപറഞ്ഞു. ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിംഗ് നിര ആധിപത്യം പുലർത്തിയതിന്  പിന്നാലെയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ പ്രതികരണം. ഇന്ത്യയിലെ പിച്ചുകൾ ആദ്യ മൂന്ന് നാല് ദിവസങ്ങളിൽ ബാറ്റ്സ്മാനെ പൂർണമായും സഹായിക്കുന്നതാണെന്നും ബൗളർമാരെ കൂടുതൽ സഹായിക്കുന്ന പിച്ചുകൾ ഒരുക്കണമെന്നും വോൺ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഓപണർ മായങ്ക് അഗർവാൾ സെഞ്ചുറിയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഡബിൾ സെഞ്ചുറിയും നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലും ബാറ്റ്സ്മാൻമാരുടെ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. ഓപണർ മായങ്ക് അഗർവാൾ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറിയും മറ്റൊരു ഓപണർ രോഹിത് ശർമ്മ രണ്ട് ഇന്നിങ്സിലും സെഞ്ചുറിയും നേടിയിരുന്നു.