ആദ്യ ടെസ്റ്റിന് ആയുള്ള ആദ്യ ഇലവൻ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു, ഒരു പേസർ മാത്രം

Newsroom

Picsart 24 01 24 17 07 18 364
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള പ്ലെയിങ് ഇലവn ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. വെറ്ററൻ പേസർ ആൻഡേഴ്സൺ ടീമിൽ ഇല്ല. സ്പിന്നർ ടോം ഹാർട്ട്‌ലിക്ക് പകരം ടീമിലെത്തി. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് മത്സരം.

ആൻഡേഴ്സൺ 24 01 24 17 06 20 528

ജാക്ക് ലീച്, ടോം ഹാർട്ട്‌ലി, റെഹാൻ അഹമ്മദ് എന്നിവരോടൊപ്പം പേസറായി മാർക്ക് വുഡിനെയും ഇംഗ്ലണ്ട് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് മത്സരത്തിന് ആകെ ഒരു പേസറെ മാത്രമെ ഇംഗ്ലണ്ട് ഉൾപ്പെടുത്തിയിട്ടുള്ളൂ. 2023 ലെ ആഷസ് പരമ്പരയിൽ ആൻഡേഴ്സൺ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. അതാണ് അദ്ദേഹം ആദ്യ ഇലവനിൽ എത്താതിരിക്കാൻ കാരണം.

England Playing XI for 1st Test
Zak Crawley, Ben Duckett, Ollie Pope, Joe Root, Jonny Bairstow, Ben Stokes (C), Ben Foakes, Rehan Ahmed, Tom Hartley, Mark Wood, Jack Leach.