കൊറോണ കാരണം തങ്ങളുടെ ആഭ്യന്തര സീസണ്‍ വീണ്ടും നീട്ടി ഇംഗ്ലണ്ട്. ആദ്യം ഏപ്രിലില്‍ തുടങ്ങേണ്ട സീസണ്‍ കൊറോണ വ്യാപനം മൂലം രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ മെയ് അവസാനം വരെയും പിന്നീട് ജൂലൈ ആദ്യം വരെയും നീട്ടുകയായിരുന്നു. ഇപ്പോള്‍ ബോര്‍ഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നില്ലെന്ന് കണ്ട് ഓഗസ്റ്റ് 1 വരെ ആഭ്യന്തര സീസണ്‍ നീട്ടുവാന്‍ തീരുമാനിക്കുകയായിരുന്നു.
ഏപ്രില്‍ 12നായിരുന്നു സീസണ്‍ തുടങ്ങേണ്ടിയിരുന്നത്. ആദ്യത്തെ മാറ്റിവയ്ക്കല്‍ പ്രകാരം മേയ് 28 വരെയും പിന്നീട് ജൂലൈ 1 വരെയുമായിരുന്നു ബോര്‍ഡ് സീസണ്‍ നീട്ടി വയ്ക്കുവാന്‍ തീരുമാനിച്ചത്. അതെ സമയം ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര താരങ്ങള്‍ ചെറിയ തോതില്‍ തങ്ങളുടെ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ജൂലൈയില്‍ വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പുകളാണ് നടന്ന് വരുന്നത്. അത് പോലെ തന്നെ ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കുവാനുള്ള ക്രമീകരണങ്ങള്‍ നടത്തി വരികയാണെന്നും അതേ സമയം ഇവിടെ കൂടുതല്‍ കളിക്കാര്‍ ഉള്‍പ്പെടുന്നതിനാല്‍ തന്നെ കാര്യങ്ങള്‍ ആലോചിച്ച് നടപ്പിലാക്കുവാന്‍ കൂടുതല്‍ സമയം വേണമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ടോം ഹാരിസണ്‍ വ്യക്തമാക്കി.