“റൂണിയുടെ വാക്കുകൾ പ്രചോദനം, ഇനി അലസതയില്ല” – മൊറിസൺ

- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാവേൾ മൊറിസൺ പോഗ്ബയെക്കാൾ വലിയ ടാലന്റ് ആയിരുന്നു എന്ന് യുണൈറ്റഡ് ഇതിഹാസം റൂണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റൂണിയുടെ വാക്കുകൾ പ്രചോദനമാണ് എന്നും എന്നാൽ താൻ നഷ്ടപ്പെടുത്തിയ തന്റെ കരിയർ ഓർത്ത് വിഷമം ഉണ്ട് എന്നും റാവേൽ മൊറിസൺ പറഞ്ഞു. താൻ പണ്ട് ഒരുപാട് ട്രെയിനിങ് സെഷനുകൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ അങ്ങനെ ചെയ്യാറില്ല. മൊറിസൺ പറഞ്ഞു.

റൂണിയുടെ വാക്കുകൾ തന്റെ കരിയർ തിരികെ പിടിക്കാൻ തനിക്ക് ഊർജ്ജം നൽകും എന്നും മൊറിസൺ പറഞ്ഞു. പോഗ്ബയെക്കാളും ലിംഗാർഡിനെക്കാളും ഒക്കെ വളരെ മുകളിൽ ആയിരുന്നു റാവേലിന്റെ ടാലന്റ് എന്നായിരുന്നു റൂണി പറഞ്ഞത്. ഒരു പ്രൊഫഷണൽ താരത്തിന് വേണ്ട അച്ചടക്കം ഇല്ലാത്തതാണ് മൊറിസണ് വിനയായത് എന്ന് റൂണി പറഞ്ഞു. കഠിനാധ്വാനം ചെയ്തിരുന്നു എങ്കിൽ ഒരു അത്ഭുത താരമായി മൊറിസൺ മാറിയേനെ എന്നും റൂണി പറഞ്ഞിരുന്നു. ഇപ്പോൾ മിഡിൽസ്ബ്രോയിലാണ് മോറിസൺ കളിക്കുന്നത്.

Advertisement