കൊറോണ കേസുകള്‍ ഉയരുന്നു, കാണികളെ അനുവദിച്ചുള്ള പൈലറ്റ് പദ്ധതി ഉപേക്ഷിക്കുന്നു

- Advertisement -

ഇംഗ്ലണ്ടില്‍ കാണികളെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് അനുവദിക്കുവാനുള്ള പൈലറ്റ് പദ്ധതിയുടെ ആദ്യ ഘട്ടം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. എഡ്ജ്ബാസ്റ്റണിലും ഓവലിലും കാണികളെ അനുവദിച്ച് ചില സന്നാഹ മത്സരങ്ങള്‍ നടത്തിയിരുന്നു. ഇതേ വേദികളില്‍ രണ്ടാംവട്ട പരീക്ഷണം നടത്തുമെന്നും ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചിരുന്നു.

എന്നാല്‍ അടുത്തിടെയായി കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഈ പദ്ധതികള്‍ ഇപ്പോള്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഇംഗ്ലണ്ട് തീരുമാനിച്ചുവെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഈ അറിയിപ്പ് നടത്തിയത്.

ഇതോടെ സറേ-മിഡില്‍സെക്സ്, വാര്‍വിക്ക്ഷയര്‍- നോര്‍ത്താംപ്ടണ്‍ എന്നിവര്‍ തമ്മില്‍ ഈ വാരാന്ത്യത്തില്‍ 2500 കാണികളെ ഒരു ദിവസം അനുവദിച്ച് നടത്തുവാനിരുന്ന പരീക്ഷണം ഇനി തുടരില്ലെന്നാണ് അറിയുന്നത്.

Advertisement