ഫുട്ബോൾ പരിശീലനം വേണ്ടെന്ന് വെച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

- Advertisement -

മത്സരം തുടങ്ങുന്നതിന് മുൻപ് വാം അപ്പിന് വേണ്ടിയോ ഫിറ്റ്നസ് ഉയർത്തുന്നതിന് വേണ്ടിയോ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഫുട്ബോൾ പരിശീലനം നടത്തേണ്ടതില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ട് ഓപ്പണർ റോറി ബാൺസ് പരിശീലനം നടത്തുന്നതിനിടെ ഫുട്ബോൾ കളിച്ച് താരത്തിന്റെ ആങ്കിളിന് പരിക്കേറ്റിരുന്നു. തുടർന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേർന്നത്. ഇതോടെ റോറി ബാൺസ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ നിന്ന് പുറത്തായിരുന്നു.

അതെ സമയം നിലവിൽ കൗണ്ടി ക്രിക്കറ്റിൽ നിന്ന് ഫുട്ബോൾ പരിശീലനം നിർത്താൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിർദേശം നൽകിയിട്ടില്ല. നേരത്തെ 2018 ഒക്ടോബറിൽ ജോണി ബെയർസ്റ്റോക്കും സമാനമായ രീതിയിൽ ഫുട്ബോൾ പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റിരുന്നു. നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ട് പരമ്പരയിൽ 1-0ന് പിന്നിലാണ്.

Advertisement