ജാക്ക് റോഡ്വെൽ ഇനി ഷെഫീൽഡ് യുണൈറ്റഡിൽ

മുൻ എവർട്ടൺ താരമായ ജാക്ക് റോഡ്വെലിനെ ഷെഫീൽഡ് യുണൈറ്റഡ് സ്വന്തമാക്കി. ആറു മാസത്തെ കരാറിലാണ് ഷെഫീൽഡ് റോഡ്വെലിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. അവസാനമായി ബ്ലാക്ക് ബേണിനു വേണ്ടിയായിരുന്നു റോഡ്വെൽ കളിച്ചത്. നീണ്ട കാലമായി ഫുട്ബോൾ കളത്തിൽ നിന്ന് പുറത്ത് ആയിരുന്ന റോഡ്വെൽ ഇപ്പോഴും പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ല. എങ്കിലും തങ്ങൾക്ക് റോഡ്വെൽ ഉപകാരപ്രദമാകു എന്നാണ് ഷെഫീൽഡ് കരുതുന്നത്.

ഒരു കാലത്ത് ഇംഗ്ലണ്ട് ടീമിൽ വരെ എത്തിയ താരമാണ് റോഡ്വെൽ. സണ്ടർലാന്റിനു വേണ്ടിയും മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഷെഫീൽഡിനായി എഫ് എ കപ്പിൽ ആകും ആദ്യമായി റോഡ്വെൽ ഇറങ്ങുക.

Previous articleഫുട്ബോൾ പരിശീലനം വേണ്ടെന്ന് വെച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം
Next articleഛേത്രിയുടെ മികവിൽ ഗോവയെ ബെംഗളൂരു തോൽപ്പിച്ചു