അഞ്ചാം ടെസ്റ്റ്, ഇംഗ്ലണ്ട് സ്ക്വാഡിൽ മാറ്റമില്ല

Newsroom

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള സ്ക്വാഡിൽ മാറ്റമുണ്ടാകില്ല എന്ന് ഇംഗ്ലണ്ട് അറിയിച്ചു. നാലാം ടെസ്റ്റ് കളിച്ച അതേ ടീമിനെ ഇംഗ്ലണ്ട് നിലനിർത്തും. മാഞ്ചസ്റ്ററിലെ മഴ കാരണം നാലാം ടെസ്റ്റ് സമനിലയിൽ ആയിരുന്നു. എങ്കിലും ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പരമ്പരയിൽ ഇപ്പോഴും ഓസ്‌ട്രേലിയ 2-1ന് മുന്നിലാണ്‌.

Picsart 23 07 23 22 26 20 353

ഡാൻ ലോറൻസ് റിസർവ് ബാറ്ററായി തുടരുന്നു, അതേസമയം നാലാം ടെസ്റ്റിൽ വേദന അനുഭവപ്പെട്ട ക്രിസ് വോക്‌സ് ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മൂന്നാം നമ്പറിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടിയ മൊയിൻ അലി ആ റോളിൽ തുടരും.

England squad: Ben Stokes, Moeen Ali, James Anderson, Jonny Bairstow, Stuart Broad, Harry Brook, Zak Crawley, Ben Duckett, Dan Lawrence, Ollie Robinson, Joe Root, Josh Tongue, Chris Woakes, Mark Wood