വീന്‍ഡീസ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു, ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമില്‍ മാറ്റമില്ല

Sports Correspondent

ശ്രീലങ്കയില്‍ പരമ്പര തൂത്തുവാരിയ ഇംഗ്ലണ്ട് ടീമിനെ ജനുവരിയിലെ വിന്‍ഡീസ് പരമ്പരയ്ക്കും പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ടീമില്‍ ഒരു മാറ്റവുമില്ലാതെ വിജയം ലക്ഷ്യമാക്കി ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വിന്‍ഡീസിലെ പേസ് ബൗളിംഗിനു അനുകൂലമായ പിച്ചുകളില്‍ മൂന്ന് സ്പിന്നര്‍മാരുള്‍പ്പെടുന്ന ബൗളിംഗ് നിരയെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാര്‍ബഡോസ്, ആന്റിഗ്വ, സെയിന്റ് ലൂസിയ എന്നിവിടങ്ങളിലാണ് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.

ഇംഗ്ലണ്ട് ടെസ്റ്റ്: ജോ റൂട്ട്, മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബൈര്‍സ്റ്റോ, സ്റ്റുവര്‍ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‍ലര്‍, സാം കറന്‍, ജോ ഡെന്‍ലി, ബെന്‍ ഫോക്സ്, കീറ്റണ്‍ ജെന്നിംഗ്സ്, ജാക്ക് ലീഷ്, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്സ്, ഒല്ലി സ്റ്റോണ്‍, ക്രിസ് വോക്സ്