ഇരട്ട ശതകം നേടി ജോ റൂട്ട്, ഇംഗ്ലണ്ടിന് 289 റണ്‍സ് ലീഡ്

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് ആദ്യ ടെസ്റ്റില്‍ മികച്ച സ്കോര്‍. 421 റണ്‍സാണ് ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ നേടിയത്. 228 റണ്‍സ് നേടിയ ജോ റൂട്ട് അവസാന വിക്കറ്റായി പുറത്താകുകയായിരുന്നു. ജോസ് ബട്‍ലര്‍ 30 റണ്‍സ് നേടിയപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡ് 11 റണ്‍സും നേടി പുറത്താകാതെ നിന്നു.

 

Srilanka

320/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അവശേഷിക്കുന്ന ആറ് വിക്കറ്റ് 101 റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടപ്പെടുകയായിരുന്നു. ജോ റൂട്ട് തന്റെ ഇരട്ട ശതകം നേടിയെങ്കിലും മറുവശത്ത് വിക്കറ്റുകളുമായി ശ്രീലങ്ക ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കുകയായിരുന്നു.

ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍രുവന്‍ പെരേര നാലും ലസിത് എംബുല്‍ദേനിയ മൂന്നും വിക്കറ്റ് നേടി. അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി.