ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ട് വനിത സംഘത്തെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ വനിത ഏകദിന സ്ക്വാഡിനെ പ്രഖ്യാപിച്ചു. ആമി ജോൺസ് ക്യാപ്റ്റനായിട്ടുള്ള 15 അംഗ സംഘത്തിൽ ആലിസ് കാപ്സേ, ഫ്രെയ കംപ് എന്നിവര്‍ക്ക് ആദ്യമായി ഏകദിന ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ സ്ഥിരം ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് ശസ്ത്രക്രിയ കാരണം കളിക്കാതിരിക്കുമ്പോള്‍ പകരം ക്യാപ്റ്റന്‍ നത്താലി സ്കിവര്‍ മാനസികാരോഗ്യം പരിഗണിച്ച് പരമ്പരയിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

ഇംഗ്ലണ്ട് EnglandWomen

സെപ്റ്റംബര്‍ 18ന് ആണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ആരംഭിയ്ക്കുന്നത്. 2025 ലോകകപ്പിനുള്ള യോഗ്യതയ്ക്ക് വേണ്ടിയുള്ള ഐസിസി വനിത ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമാണ് ഈ പരമ്പര.

സ്ക്വാഡ് : Amy Jones, Tammy Beaumont, Lauren Bell, Maia Bouchier, Alice Capsey, Kate Cross, Freya Davies, Alice Davidson-Richards, Charlie Dean, Sophia Dunkley, Sophie Eclestone, Freya Kemp, Issy Wong, Danni Wyatt,