ആശ്വാസ ജയം തേടി ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു, വൈറ്റ് വാഷ് ലക്ഷ്യമാക്കി ഓസ്ട്രേലിയ

Auseng

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ വൈറ്റ് വാഷ് ഒഴിവാക്കാനായി ഇംഗ്ലണ്ട് ഇറങ്ങുന്നു. ഇന്ന് മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിൽ ഓസ്ട്രേലിയ ആധികാരിക വിജയം ആണ് കൈക്കലാക്കിയത്.

ഓസ്ട്രേലിയന്‍ നിരയിലേക്ക് പാറ്റ് കമ്മിന്‍സ് തിരികെ എത്തുമ്പോള്‍ ഇംഗ്ലണ്ട് നിരയിൽ ജോസ് ബട്‍ലറും തിരികെ എത്തുന്നു. ഷോൺ അബോട്ടും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ ആറ് വിക്കറ്റ് വിജയം നേടിയ ഓസ്ട്രേലിയ രണ്ടാം മത്സരത്തിൽ 72 റൺസ് വിജയം ആണ് നേടിയത്.

 

ഓസ്ട്രേലിയ: David Warner, Travis Head, Steven Smith, Marnus Labuschagne, Alex Carey(w), Mitchell Marsh, Marcus Stoinis, Sean Abbott, Pat Cummins(c), Adam Zampa, Josh Hazlewood

ഇംഗ്ലണ്ട്: Jason Roy, Philip Salt, Dawid Malan, James Vince, Sam Billings, Jos Buttler(w/c), Chris Woakes, Sam Curran, Liam Dawson, David Willey, Olly Stone