ഇംഗ്ലണ്ടിന് ടോസ് ബാറ്റിംഗ് തിരഞ്ഞെടുത്തു, അടിമുടി മാറി ന്യൂസിലാണ്ട് ഇലവന്‍

Engnzrrootlatham
- Advertisement -

എഡ്ജ്ബാസ്റ്റണിൽ ടോസ് നേടി ബാറ്റിംഗ് തിര‍ഞ്ഞെടുത്ത് ഇംഗ്ലണ്ട്. ന്യൂസിലാണ്ടിനെതിരെ പരമ്പരയിലെ ലോര്‍ഡ്സിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ആറ് മാറ്റങ്ങളാണ് ന്യൂസിലാണ്ട് നിരയിലുള്ളത്.

വിൽ യംഗ്, ഡാരിൽ മിച്ചൽ, മാറ്റ് ഹെന്‍റി, ട്രെന്റ് ബോള്‍ട്ട്, അജാസ് പട്ടേൽ, ടോം ബ്ലണ്ടല്‍ എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ കെയിന്‍ വില്യംസൺ, കോളിന്‍ ഡി ഗ്രാന്‍ഡോം, ബിജെ വാട്ളിംഗ്, കൈൽ ജാമിസൺ, മിച്ചൽ സാന്റനര്‍, ടിം സൗത്തി എന്നിവര്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ വരാനിരിക്കുന്നതിനാലാണ് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കിയതെങ്കിൽ വില്യംസണുള്‍പ്പെടെ മൂന്ന് താരങ്ങള്‍ പരിക്ക് കാരണം ആണ് കളിക്കാത്തത്.

ഇംഗ്ലണ്ട് നിരയിൽ ഒരു മാറ്റമാണുള്ളത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒല്ലി റോബിന്‍സണിന് പകരം ഒല്ലി സ്റ്റോൺ ടീമിലേക്ക് എത്തുന്നു.

ഇംഗ്ലണ്ട്: Rory Burns, Dominic Sibley, Zak Crawley, Joe Root(c), Ollie Pope, Daniel Lawrence, James Bracey(w), Olly Stone, Mark Wood, Stuart Broad, James Anderson

ന്യൂസിലാണ്ട്: Tom Latham(c), Devon Conway, Will Young, Ross Taylor, Henry Nicholls, Tom Blundell(w), Daryl Mitchell, Neil Wagner, Matt Henry, Ajaz Patel, Trent Boult

Advertisement