പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ലിവിംഗ്സ്റ്റണിന് അവസരം

Sports Correspondent

England
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. റാവൽപിണ്ടി, മുൽത്താന്‍, കറാച്ചി എന്നിവിടങ്ങളിലായി ഡിസംബറിലാണ് ടെസ്റ്റ് പരമ്പര നടക്കുന്നത്. 15 അംഗ സംഘത്തിലേക്ക് ലിയാം ലിവിംഗ്സ്റ്റൺ, വിൽ ജാക്സ്, ബെന്‍ ഡക്കറ്റ് എന്നിവര്‍ക്കും അവസരം ഉണ്ട്.

സീനിയര്‍ പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്സണിന് ടീമിലിടം ലഭിച്ചപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.  ബ്രോഡും പങ്കാളിയും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന സമയം ആയതിനാലാണ് താരത്തെ പരിഗണിക്കാതിരുന്നത്.

ഇംഗ്ലണ്ട്: Ben Stokes (capt), James Anderson, Harry Brook, Zak Crawley, Ben Duckett, Ben Foakes (wk), Will Jacks, Keaton Jennings, Jack Leach, Liam Livingstone, Jamie Overton, Ollie Pope, Ollie Robinson, Joe Root, Mark Wood