ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു, ജോ റൂട്ടിന് ശതകം, ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്

Sports Correspondent

ട്രെന്റ് ബ്രിഡ്ജിൽ വിജയം കുറിയ്ക്കുവാന്‍ ഇന്ത്യ നേടേണ്ടത് 209 റൺസ്. ഇന്ന് ജോ റൂട്ട് നേടിയ 109 റൺസിന്റെ ബലത്തിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 303 റൺസാണ് നേടിയ്. റൂട്ട് പുറത്താകുമ്പോള്‍ 274 റൺസ് ആയിരുന്നു ഇംഗ്ലണ്ട് നേടിയതെങ്കിലും അവശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യ വേഗത്തിൽ വീഴ്ത്തുകയായിരുന്നു.

റൂട്ടിന്റെ ഉള്‍പ്പെടെ 5 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജ്, ശര്‍ദ്ധുൽ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.