എമേർജിംഗ് ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കി. ഫൈനലിൽ ബംഗ്ലാദേശിനെ 31 റൺസിനാണ് ഇന്ത്യ തോല്പ്പിച്ചത്. ഇന്ത്യ ഉയർത്തിയ 128 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാദേശിന് 96 റൺസ് എടുക്കാനെ ആയുള്ളൂ. ബംഗ്ലാദേശിന്റെ മൂന്ന് താരങ്ങൾ മാത്രമെ രണ്ടക്കം കണ്ടുള്ളൂ. ഇന്ത്യക്ക് വേണ്ടി ശ്രെയങ്ക പാട്ടിൽ നാലു വിക്കറ്റും, മന്നത് കശ്യപ്പ് മൂന്ന് വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ പെൺകുട്ടികൾക്ക് ബാറ്റിംഗിൽ നിരാശ ആയിരുന്നു ലഭിച്ചത്.. ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 127/7 എന്ന സ്കോർ മാത്രമെ എടുക്കാനായുള്ളൂ. 36 റൺസ് എടുത്ത ദിനേശ് വൃന്ദയും 30 റൺസ് എടുത്ത കനിക അഹുജയും മാത്രമാണ് ബാറ്റു കൊണ്ട് കാര്യമായി തിളങ്ങിയത്. 22 റൺസ് എടുത്ത ഛേത്രി, 13 റൺസ് എടുത്ത ശ്വേത എന്നിവരാണ് രണ്ടക്കം കണ്ട മറ്റു താരങ്ങൾ.
ബംഗ്ലാദേശിനായി നഹിദ അൽതറും സുൽത്താനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സഞ്ജിതയും റബേയയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.