മാഴ്സെലിനോ ഒളിമ്പിക് മാഴ്സെ പരിശീലക സ്ഥാനത്തേക്ക്

Nihal Basheer

20230621 133312
Download the Fanport app now!
Appstore Badge
Google Play Badge 1

ഒളിമ്പിക് മാഴ്‌സെ പരിശീലക സ്ഥാനത്തേക്ക് മുൻ വലൻസിയ കോച്ച് മാഴ്സെലിനോ എത്തുന്നു. കോച്ചുമായി നടത്തിയ ചർച്ചയിൽ ധാരണയിൽ എത്താൻ കഴിഞ്ഞ ക്ലബ്ബ് രണ്ടു വർഷത്തെ കരാർ ആണ് അദ്ദേഹത്തിന് മുൻപിൽ വെച്ചിട്ടുള്ളതെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ വാരം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞിട്ടുന്നെങ്കിലും കോച്ച് ഐഗോർ റ്റുഡോറുമായി പിരിയാൻ മാഴ്സെ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് പുതിയ കോച്ചിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
20230621 132455
എന്നാൽ ലില്ലേ കോച്ച് പൗലോ ഫോൻസെക, മുൻ റിവർപ്ലെറ്റ് കോച്ച് മർസെലോ ഗയ്യാർഡോ എന്നിവരേയാണ് മാഴ്സെ ആദ്യം നോട്ടമിട്ടിരുന്നത് എന്ന് ഫ്രഞ്ച് മാധ്യമങ്ങൾ സൂചിപ്പിച്ചു. ഗയ്യാർഡോയുമായി ധാരണയിൽ എത്താൻ സാധിക്കാതെ പോയ ടീമിന് ഫോൻസെക്കയേയും വശത്താക്കാനായില്ല. ഇതിയോടെയാണ് മുൻ ബിൽബാവോ, വലൻസിയ, വിയ്യാറയൽ ടീമുകളുടെ കോച്ച് മാഴ്‌സെലിനോയിലേക്ക് എത്തുന്നത്. ആദ്യമായാണ് സ്പാനിഷ് ടീമുകൾ അല്ലാതെ മറ്റൊരു ടീമിന് തന്ത്രങ്ങൾ ഓതാൻ അദ്ദേഹം എത്തുന്നത്. വലൻസിയക്ക് കോപ്പ ഡെൽ റേ സമ്മാനിച്ച അദ്ദേഹം രണ്ടു തവണ ബിൽബാവോക്ക് ഒപ്പം ഫൈനലിലെ എത്തി. കൂടാതെ ബിൽബാവോക്ക് സൂപ്പർ കോപ്പ് സമ്മാനിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.