എല്‍ഗാറിന് പിന്നാലെ ഡി കോക്കിനും അര്‍ദ്ധ ശതകം, ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട നിലയിൽ

Sports Correspondent

ലഞ്ചിന് പിരിയുമ്പോള്‍ 44/3 എന്ന നിലയിൽ നിന്ന് ഒന്നാം ദിവസം 218/5 എന്ന നിലയിൽ അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും ക്വിന്റൺ ഡി കോക്കും നേടിയ അര്‍ദ്ധ ശതകങ്ങളുമാണ് ടീമിന് പ്രതിസന്ധി ഘട്ടം തരണം ചെയ്യുവാന്‍ സഹായിച്ചത്.

Deanelgar

അഞ്ചാം വിക്കറ്റിൽ 79 റൺസ് നേടിയ ശേഷമാണ് എല്‍ഗാര്‍ – ഡി കോക്ക് കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ വിന്‍ഡീസിന് സാധിച്ചത്. കൈല്‍ മയേഴ്സിനായിരുന്നു വിക്കറ്റ്. 77 റൺസാണ് എൽഗാര്‍ നേടിയത്. ക്വിന്റൺ ഡി കോക്ക് 59 റൺസ് നേടി ക്രീസിലുണ്ട് ഒപ്പം രണ്ട് റൺസുമായി വിയാന്‍ മുള്‍ഡറാണുള്ളത്.

വിന്‍ഡീസിന് വേണ്ടി ഷാനൺ ഗബ്രിയേൽ രണ്ട് വിക്കറ്റ് നേടി. കെമര്‍ റോച്ച്, കൈല്‍ മയേഴ്സ്, ജെയ്ഡന്‍ സീൽസ് എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.