ഇംഗ്ലണ്ടില്‍ മെയ് 28 വരെ ക്രിക്കറ്റ് ഇല്ല

Sports Correspondent

ഇംഗ്ലണ്ടില്‍ മെയ് 28 വരെ ക്രിക്കറ്റ് മത്സരങ്ങളും പരിശീലനങ്ങളുമെല്ലാം റദ്ദാക്കിയതായി അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഏപ്രിലില്‍ കൗണ്ടി തുടങ്ങാനിരിക്കെ കൊറോണ വ്യാപനം അതിരൂക്ഷമായ സ്ഥിതിയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് പുതിയ അറിയിപ്പ്.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്ക് മത്സരക്രമങ്ങള്‍ പുനഃക്രമീകരിക്കുവാനുള്ള നടപടി ജൂണില്‍ ആരംഭിയ്ക്കുമെന്നും ബോര്‍ഡ് അറിയിച്ചു. ഇംഗ്ലണ്ടില്‍ അടുത്തതായി നടക്കാനിരിക്കുന്ന പ്രധാന മത്സരങ്ങള്‍ വിന്‍ഡീസിനെതിരെയുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പര, വൈറ്റാലിറ്റി ബ്ലാസ്റ്റ്, ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ട് വനിതകളുടെ മത്സരങ്ങള്‍ എന്നിവയാണ്.