ബംഗ്ലാദേശ് പേസര്‍ എബോദത്ത് ഹൊസൈന് ലോകകപ്പ് 2023 നഷ്ടമാകും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുന്നതിനാലാണ് ഇത്. ഓപ്പറേഷന് ശേഷം കുറഞ്ഞത് മൂന്ന് മാസമെങ്കിലും റീഹാബിനായി ആവശ്യമായി വരുമെന്നും അതിനാൽ തന്നെ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുഖ്യ സെലക്ടര്‍ മിന്‍ഹാജുൽ അബേദിന്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം നടന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിനത്തിനെതിരെയാണ് താരത്തിന് പരിക്കേറ്റത്. 12 ഏകദിനങ്ങളിലാണ് താരം ബംഗ്ലാദേശിനായി കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം നടത്തിയ ശേഷം കളിച്ചിട്ടുള്ളത്. താരത്തിന്റെ ഈ പരിക്ക് ടീമിന് വലിയ തിരിച്ചടിയാണെന്നാണ് കോച്ച് ചന്ദിക ഹതുരുസിംഗയും ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസനും വ്യക്തമാക്കിയത്.