ഡ്യൂറണ്ട് കപ്പിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പിന്മാറി

Newsroom

Noah Blasters


കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) അടുത്ത സീസൺ തുടങ്ങുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടെ, പ്രീസീസൺ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പിന്മാറി. ടൂർണമെന്റിൽ പങ്കെടുക്കാമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്ന ക്ലബ്ബാണ് ഇപ്പോൾ പിന്മാറ്റം അറിയിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിനു പുറമെ മുംബൈ സിറ്റി എഫ് സി, പഞ്ചാബ് എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ് സി, ജംഷഡ്പൂർ എഫ് സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളും ഡ്യൂറൻഡ് കപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Kerala Blasters Catala


ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിൽ പുതിയ കരാർ സംബന്ധിച്ച് ധാരണയാകാത്തതാണ് ഈ അനിശ്ചിതത്വങ്ങൾക്ക് പ്രധാന കാരണം. ഐഎസ്എൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ പ്രീസീസൺ ഒരുക്കങ്ങൾ തുടങ്ങാൻ ക്ലബ്ബുകൾ മടിക്കുകയാണ്. ഈ വർഷം ഡിസംബറിൽ അവസാനിക്കുന്ന നിലവിലെ മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA) പുതുക്കുന്നതിനെക്കുറിച്ച് ഇതുവരെ ഒരു തീരുമാനവും ആയിട്ടില്ല. ഇത് ഐഎസ്എൽ 2025-26 സീസണിന്റെ തുടക്കം വൈകിപ്പിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.


ഐഎസ്എൽ തുടങ്ങുന്നതിനെക്കുറിച്ച് വ്യക്തത ലഭിക്കാതെ പ്രീസീസൺ ഒരുക്കങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ക്ലബ്ബുകൾ എഫ്എസ്ഡിഎലിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സുപ്രീം കോടതിയുടെ ഉത്തരവുകളും എഐഎഫ്എഫ് ഭരണഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലവിലുള്ളതിനാൽ പുതിയ കരാർ ഉടൻ സാധ്യമാകില്ലെന്നാണ് സൂചന. ഇതിനിടയിലാമ്മ്് പ്രമുഖ ക്ലബ്ബുകൾ ഡ്യൂറൻഡ് കപ്പിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്.