അംലയ്ക്ക് പിന്നാലെ ഡുമിനിയും, ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി

Sports Correspondent

ദക്ഷിണാഫ്രിക്കയുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ജെപി ഡുമിനിയും പുറത്ത്. അടുത്തിടെ കഴിഞ്ഞ സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ടീമിനെ നയിച്ച ഡുമിനി തോളിനേറ്റ പരിക്കിനു ശസ്ത്രക്രിയ ചെയ്യുവാന്‍ പോകുന്നതിനാലാണ് ടീമില്‍ നിന്ന് പുറത്ത് പോകുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ഏകദിന ടി20 പരമ്പരകളില്‍ താരം പങ്കെടുക്കുകയില്ലെന്ന് ഉറപ്പായി.

ഡുമിനി എത്രനാള്‍ പുറത്തിരിക്കുമെന്നുള്ളതില്‍ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. കൂടാതെ ദക്ഷിണാഫ്രിക്കയിലെ ടി20 ലീഗിലെ ആദ്യ മത്സരങ്ങളും താരത്തിനു നഷ്ടമാകുമെന്ന ഇതോടെ വ്യക്തമാകുന്നുണ്ട്.