കിഡംബിയ്ക്ക് അനായാസ ജയം

ഡെന്മാര്‍ക്ക് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ അനായാസ വിജയവുമായി ശ്രീകാന്ത് കിഡംബി. ഡെന്മാര്‍ക്കിന്റെ ഹാന്‍സ്-ക്രിസ്റ്റ്യന്‍ സോള്‍ബെര്‍ഗിനെ നേരിട്ടുള്ള ഗെയിമുകളിലാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്. 21-16, 21-10 എന്ന സ്കോറിനാണ് കിഡംബിയുടെ ജയം. 35 മിനുട്ടിലാണ് ശ്രീകാന്തിന്റെ ആധികാരിക ജയം.

Previous articleഅംലയ്ക്ക് പിന്നാലെ ഡുമിനിയും, ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി
Next articleഇഞ്ചുറി ടൈമിൽ ബ്രസീലിനെതിരെ അർജന്റീന വീണു